സ്കൂൾ വിനോദയാത്രകൾ കെഎസ്ആർടിസി ബസുകളിലാക്കണം; നടി രഞ്ജിനി

0

എറണാകുളം: സ്കൂളിൽ നിന്നും പോകുന്ന വിനോദയാത്രകൾ കെഎസ്ആർടിസി ബസുകളിലാക്കണമെന്ന് നടി രഞ്ജിനി. വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ വാഹന അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. സ്‌കൂളിൽ നിന്നുള്ള വിനോദയാത്രകൾ കെഎസ്ആർടിസി ബസിൽ ആക്കുന്നതിലൂടെ കൂടുതൽ വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നും നടി ഫേസ്ബുക്കിൽ പ്രതികരിച്ചു.

ബസ് അപകടത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. ഒൻപത് പേരുടെ മരണത്തിനും 40 പേർക്ക് പരിക്കേൽക്കാനും കാരണമായ ബസ് അപകടത്തിൽ കേരളമാകെ കണ്ണീരിലാണ്ടിരിക്കുകയാണെന്ന് നടി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ കർശന നിയമങ്ങൾ ഉണ്ടായിട്ടും ഫ്‌ളാഷ് ലൈറ്റുകളും സൈറണുകളുംവെച്ച് വീണ്ടും ബസുകൾ ഓടുന്നു എന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല.

സ്‌കൂൾ, കോളേജ്, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ യാത്രകൾ സർക്കാർ ബസിൽ മതിയെന്നാണ് അഭ്യർത്ഥിക്കുകയാണ്. ഇതിലൂടെ കെഎസ്ആർടിസിയ്‌ക്കും സാമ്പത്തിക ലാഭമുണ്ടാക്കാം. 2018 ൽ ഉദ്ഘാടനം ചെയ്ത കെടിഡിസി ബസ് പ്രൊജക്ട് എന്തായെന്നും നടി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here