നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

0

തിരുവനന്തപുരം; വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. പിരപ്പന്‍കോട് സ്വദേശികളായ ഷിബു(35) ആണ് മരിച്ചത്. രാവിലെ 6.30 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മകള്‍ അലംകൃത (4) ചികിത്സയിലാണ്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ആംബുലന്‍സ് തലകീഴായി മറിയുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.

അച്ഛനേയും മകളേയും ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഷിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here