കാട്ടുപന്നിയുടെ ശല്യം കര്‍ഷകരെ പ്രതിരോധത്തിലാക്കുന്നു. പുത്തൂപ്പാടം മേഖലയിലാണ് പന്നി ശല്യം രൂക്ഷമായിരിക്കുന്നത്

0

കാട്ടുപന്നിയുടെ ശല്യം കര്‍ഷകരെ പ്രതിരോധത്തിലാക്കുന്നു. പുത്തൂപ്പാടം മേഖലയിലാണ് പന്നി ശല്യം രൂക്ഷമായിരിക്കുന്നത്. വാഴ, കപ്പ, തെങ്ങ്, കമുക് കൃഷികളാണ് പന്നികള്‍ നിരന്തരം നശിപ്പിക്കുന്നത്. രാത്രി മുഴുവന്‍ കാവലിരുന്നിട്ടും പന്നികളെ തുരത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
അഞ്ച്, എട്ട് വാര്‍ഡുകളില്‍ ജനകീയാടിസ്ഥാനത്തില്‍ കാട് വെട്ടിത്തെളിച്ചാണ് കര്‍ഷകര്‍ പ്രതിരോധം തീര്‍ക്കുന്നത്. കൃഷിഭവനില്‍ വിവരം അറിയിച്ചിട്ടും നടപടിയില്ലാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാരായ കര്‍ഷകര്‍. പന്നിശല്യം പരിഹരിക്കാന്‍ നടപടി വൈകിയാൽ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം

Leave a Reply