കുന്നിന്‍മുകളിലെ സ്വകാര്യ പറമ്പില്‍നിന്ന് ഏതു നിമിഷവും വലിയ പാറക്കല്ലുകള്‍ വീടുകള്‍ക്കുമേല്‍ പതിക്കുമെന്ന ഭീതിയിലാണ് കോടാലി മുരുക്കുങ്ങല്‍ പ്രദേശത്തെ എട്ട് കുടുംബങ്ങള്‍

0


: കുന്നിന്‍മുകളിലെ സ്വകാര്യ പറമ്പില്‍നിന്ന് ഏതു നിമിഷവും വലിയ പാറക്കല്ലുകള്‍ വീടുകള്‍ക്കുമേല്‍ പതിക്കുമെന്ന ഭീതിയിലാണ് കോടാലി മുരുക്കുങ്ങല്‍ പ്രദേശത്തെ എട്ട് കുടുംബങ്ങള്‍.
വീഴാറായ പാറക്കല്ലുകള്‍ ഇവരുടെ ഉറക്കം കെടുത്തുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ മുരുക്കുങ്ങല്‍-താളൂപ്പാടം റോഡരികിലുള്ള ഐ.എച്ച്.ഡി.പി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് തൊട്ടടുത്തുള്ള കുന്നിന്‍മുകളിലെ പറമ്പിലെ പാറക്കല്ലുകള്‍ ഭീഷണിയായിരിക്കുന്നത്.

കു​ന്നി​ന്‍മു​ക​ളി​ലെ സ്വ​കാ​ര്യ​പ​റ​മ്പി​ല്‍നി​ന്ന് വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പേ മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് പാ​റ​ക​ള്‍ ഇ​ള​കി പു​റ​ത്തു​കാ​ണാ​വു​ന്ന നി​ല​യി​ല്‍ നി​ല്‍ക്കു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ പ​തി​ന​ഞ്ചോ​ളം പാ​റ​ക്ക​ല്ലു​ക​ള്‍ ഇ​വി​ടെ​യു​ണ്ട്. കു​ന്നി​ന്‍ ച​രി​വി​ലു​ള്ള വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ് പാ​റ​ക​ള്‍.

Leave a Reply