കാഞ്ഞാറില്‍ വിവാഹച്ചടങ്ങിനെത്തിയ രണ്ടു യുവാക്കള്‍ മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ചു

0

കാഞ്ഞാറില്‍ വിവാഹച്ചടങ്ങിനെത്തിയ രണ്ടു യുവാക്കള്‍ മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി ജാസിന്‍ മന്‍സില്‍ ഫിര്‍ദോസ്‌ (20), ചങ്ങനാശേരി സ്വദേശി വണ്ടിപേട്ട അഴീക്കല്‍ വീട്ടില്‍ ഷാബുവിന്റെ മകന്‍ അമല്‍ ഷാബു(23) എന്നിവരാണു മരിച്ചത്‌.
കോട്ടയം ഈസ്‌റ്റ്‌ എസ്‌.ഐ: റിജുവിന്റെ മകനാണ്‌ ഫിര്‍ദോസ്‌. റിജുവിന്റെ സഹോദരീപുത്രനാണ്‌ അമന്‍ ഷാബു. ആദ്യം ഫിര്‍ദോസാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഫിര്‍ദോസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അമന്‍ ഷാബു മുങ്ങിയത്‌. ഇരുവരും കോളജ്‌ വിദ്യാര്‍ഥികളാണ്‌. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
ജലാശയത്തിന്റെ ഭാഗമായ കാഞ്ഞാര്‍ ടൗണിനു സമീപം ഇന്നലെ വൈകിട്ടു നാലോടെയായിരുന്നു ദുരന്തം. സംഭവം കണ്ടവരുടെ ബഹളം കേട്ട്‌ ഓടിയെത്തിയവരും മൂലമറ്റം അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന്‌ ഇരുവരെയും കരയ്‌ക്കെത്തിച്ചു. ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാഞ്ഞാറിലെ ബന്ധുവീടായ കുന്നുംപുറത്തു സലീമിന്റെ മകളുടെ വിവാഹച്ചടങ്ങിനെത്തിയതായിരുന്നു ഇരുവരും. നാലംഗ സംഘമാണ്‌ വിവാഹച്ചടങ്ങിനു കാഞ്ഞാറിലേക്കു വന്നത്‌. ഫിര്‍ദോസിന്റെ മാതാവ്‌ സീന ലത്തിഫ്‌, സഹോദരി ആര്‍. ഫിദ്‌ഹന.
അമല്‍ ഷാബുവിന്റെ മാതാവ്‌ ജാസ്‌മിന്‍. ഏക സഹോദരന്‍ അഖില്‍ ഷാബു.

Leave a Reply