ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി ഓതിക്കന്‍ കുടുംബാംഗം കക്കാട്‌ മനയില്‍ ഡോ. കിരണ്‍ ആനന്ദ്‌ നമ്പൂതിരിയെ തെരഞ്ഞെടുത്തു

0

ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി ഓതിക്കന്‍ കുടുംബാംഗം കക്കാട്‌ മനയില്‍ ഡോ. കിരണ്‍ ആനന്ദ്‌ നമ്പൂതിരിയെ (34) തെരഞ്ഞെടുത്തു. ആദ്യ നറുക്കെടുപ്പില്‍ തന്നെ ഗുരുവായൂരപ്പനെ സേവിക്കാനുള്ള അവസരം തേടിയെത്തുകയായിരുന്നു.
ആയുര്‍വേദ ഡോക്‌ടറായ കിരണ്‍ ആനന്ദ്‌ ആറു വര്‍ഷമായി റഷ്യയില്‍ ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. ക്ഷേത്രം ഓതിക്കന്‍ പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരിയില്‍ നിന്നാണ്‌ പൂജകള്‍ പഠിച്ചത്‌. നാരായണമംഗലത്ത്‌ അഗ്‌നിശര്‍മന്‍ നമ്പൂതിരിയില്‍നിന്ന്‌ വേദങ്ങളും ഹൃദിസ്‌ഥമാക്കി. സംഗീതജ്‌ഞന്‍ കൂടിയായ ഇദ്ദേഹം എം. ജയചന്ദ്രന്‍, മധു ബാലകൃഷ്‌ണന്‍ എന്നിവര്‍ പാടിയ മലര്‍നിവേദ്യം എന്ന ഭക്‌തിഗാന ആല്‍ബത്തിന്‌ സംഗീതം നല്‍കിയിട്ടുണ്ട്‌. ഈ ആല്‍ബത്തില്‍ രണ്ട്‌ പാട്ടും പാടി. 94, 95 വര്‍ഷങ്ങളില്‍ സി.ബി.എസ്‌.ഇ. സ്‌റ്റേറ്റ്‌ സ്‌കൂള്‍ കലോത്സവത്തില്‍ കലാപ്രതിഭയായിരുന്നു. മുത്തച്‌ഛന്‍ ദാമോദരന്‍ നമ്പൂതിരി അഞ്ച്‌ തവണ മേല്‍ശാന്തിയായിട്ടുണ്ട്‌.

Leave a Reply