കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ കര്‍ഷകന്‍ മരത്തിനു മുകളില്‍ കയറിയിരുന്നത്‌ ഒന്നര മണിക്കൂര്‍

0

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ കര്‍ഷകന്‍ മരത്തിനു മുകളില്‍ കയറിയിരുന്നത്‌ ഒന്നര മണിക്കൂര്‍. ചിന്നക്കനാലിലാണ്‌ സംഭവം. ഇന്നലെ രാവിലെ സിങ്കുകണ്ടം സ്വദേശി സജിയാണു കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്‌.
കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിലേക്കു കയറി. ഒരു കൊമ്പനും പിടിയാനയും രണ്ടു കുട്ടിയാനകളുമായിരുന്നു കൂട്ടത്തിലുണ്ടായിരുന്നത്‌. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴി കാണാതെ വന്നതോടെയാണ്‌ മരത്തില്‍ കയറിയത്‌.
മരത്തില്‍ കയറിയ സജിക്ക്‌ ആനക്കൂട്ടം മടങ്ങാതെ ഇറങ്ങാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ ഒന്നര മണിക്കൂറിനുശേഷം നാട്ടുകാരെത്തി പടക്കം പൊട്ടിച്ച്‌ ആനക്കൂട്ടത്തെ കാട്ടിലേക്കു തുരത്തി. അതോടെയാണു സജിക്കു നിലത്തിറങ്ങാനായത്‌

Leave a Reply