10 ചാനലുകളില്‍നിന്നുള്ള 45 യൂട്യൂബ്‌ വീഡിയോകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

0

വിവിധ മതവിഭാഗങ്ങള്‍ക്കിടെയില്‍ ശത്രുത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്തകളും മോര്‍ഫ്‌ ചെയ്‌ത ദൃശ്യങ്ങളും പ്രചരിപ്പിച്ചതിന്‌ 10 ചാനലുകളില്‍നിന്നുള്ള 45 യൂട്യൂബ്‌ വീഡിയോകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.
സര്‍ക്കാര്‍ ചില വിഭാഗങ്ങളുടെ മതപരമായ അവകാശങ്ങള്‍ എടുത്തുകളയാന്‍ പോകുന്നു, മതവിഭാഗങ്ങള്‍ക്കെതിരേ അക്രമാസക്‌തമായ ഭീഷണി, ഇന്ത്യയില്‍ ആഭ്യന്തരയുദ്ധ പ്രഖ്യാപനം തുടങ്ങിയ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ക്കാണു വിലക്ക്‌. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണു വിലക്ക്‌.

Leave a Reply