ഭീകരവാദകേസുകളിൽ ഗുണ്ടാസംഘങ്ങൾക്കുള്ള പങ്ക്; ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എൻ.ഐ.എയും; ഉത്തരേന്ത്യയിൽ 60 ലേറെ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്

0

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട അറുപതോളം കേന്ദ്രങ്ങളിൽ എൻ.ഐ.എ. റെയ്ഡ്. ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണ് പൊലീസുമായി സഹകരിച്ച് എൻ.ഐ.എ. പരിശോധന നടത്തുന്നത്.

പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധമുള്ള ഗോൾഡി ബ്രാർ, ജഗ്ഗു ഭഗവാൻപുരിയ തുടങ്ങിയവരുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എൻ.ഐ.എ. സംഘം പരിശോധന നടത്തുന്നതായാണ് റിപ്പോർട്ട്.

അടുത്തിടെ റിപ്പോർട്ട് ചെയ്ത ചില ഭീകരവാദകേസുകളിൽ ഗുണ്ടാസംഘങ്ങൾക്കും പങ്കുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളും എൻ.ഐ.എ.യുടെ നിരീക്ഷണത്തിലായത്. ഇതിൽ പലസംഘങ്ങൾക്കും വിദേശബന്ധങ്ങളുണ്ടെന്നും അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.

Leave a Reply