കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണന മേളകൾ ഒരുങ്ങുന്നു

0

ഓണം: കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണന മേളകൾ ഒരുങ്ങുന്നു

  • 106 വിപണന മേളകൾ ഓണത്തിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണന മേളകൾ ഒരുങ്ങുന്നു . കുടുംബശ്രീ സി.ഡി.എസ് തലങ്ങളിലും ജില്ലാതലങ്ങളിലുമായി ഓണത്തിനോട്‌ അനുബന്ധിച്ച് 106 വിപണന മേളകളാ
    ണ് നടക്കുക.ആകെ 102 സി.ഡി.എസ് തല ഓണ വിപണന മേളകളും നാല് ജില്ലാതല ഓണ വിപണന മേളകളും സംഘടിപ്പിക്കും

മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം വരെയാണ് സി.ഡി.എസ് തല ഓണ വിപണമേളകളുടെ ദൈർഘ്യം. കുടുംബശ്രീയുടെ ചെറുകിട സംരംഭ യൂണിറ്റുകളുടേയും ആക്ടിവിറ്റി ഗ്രൂപ്പുകളുടേയും ജെ.എൽ.ജി ഗ്രൂപ്പുകളുടേയും ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുക, പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ഓണം വിപണമേളകൾ സംഘടിപ്പിക്കുന്നത്.

ഓണ വിപണന മേളകളിലൂടെ അഞ്ച് കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജില്ലയിലെ 102 സി.ഡി.എസ്കളിൽ നിന്നായി മൂവായിരത്തോളം സംരംഭ ഗ്രൂപ്പുകളും, ജെ.എൽ.ജി ഗ്രൂപ്പുകളും ജില്ലയിൽ നടക്കുന്ന വിവിധ ഓണം മേളകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

മേളകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സി.ഡി എസ്കളുടെ പ്ലാൻ റിവ്യൂ മീറ്റിംഗും ജില്ലാതല ഉദ്യോഗസ്ഥരുടെ മീറ്റിംഗും ജില്ലാതലത്തിലെ സപ്പോർട്ടിംഗ് സംവിധാനങ്ങളായ എം.ഇ.സി, ജീവ എന്നിവരുടെ മീറ്റിംഗ് ചേർന്ന് ഓണം മേളയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here