ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്

0

   ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്. 

   അടിമാലിക്ക് സമീപം വാളറ വനമേഖലയിലെ കുളമാൻ കുഴി കുടിയിൽ നടത്തിയ റെയ്ഡിൽ ഓണത്തിന് ചാരായം വാറ്റി വിൽപ്പന നടത്തുന്നതിന് വേണ്ടി പാകമായ110 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി.കുളമാൻ കുഴി കുടിയിലെ താമസക്കാരനായ അണ്ണാച്ചി മകൻ തങ്കനാണ് ഷെഡിൽ കോടസൂക്ഷിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ ഉടൻ പിടികൂടുമെന്ന്  എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ വി പി സുരേഷ് കുമാർ, പി എച്ച് ഉമ്മർ, കെ കെ സുരേഷ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,ക്ലമൻ്റ് വൈ, ഉണ്ണിക്കൃഷ്ണൻ കെ പി ,നിമിഷ ജയൻ എന്നിവരാണ് പങ്കെടുത്തത്. 

Leave a Reply