അങ്കമാലിയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന. പത്തോളം കടകൾക്ക് പിഴ ചുമത്തി

0

അങ്കമാലിയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന. പത്തോളം കടകൾക്ക് പിഴ ചുമത്തി.ഓണത്തോടനുബന്ധിച്ച് പ്രത്യേക സ്ക്വാഡുകൾ രൂപീകരിചാണ് പരിശോധന നടത്തിവരുന്നത്. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, ആവശ്യമായ പ്രഖ്യാപനങ്ങൾ ഇല്ലാത്ത പാക്കറ്റുകൾ വില്പന നടത്തുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക, സ്വർണാഭരണങ്ങളിൽ പരിശുദ്ധി രേഖപ്പെടുത്താതെ വിൽപ്പന നടത്തുക, തുടങ്ങിയ നിയമലംഘനങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ കാലടിയിൽ നിന്ന് ആരംഭിച്ച പരിശോധന സെപ്റ്റംബർ 7 വരെ തുടരും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബാബു .. കെ., ജോർജ്ജ് inspector legal metrology Aluva- squad leader, ബാലു ഒ ബി inspector, ടി എ അഷറഫ് , അരവിന്ദ് കെ വെട്ടത്ത് , അഭിലാഷ് പി ജി assistant inspectors
തുടങ്ങിയവർ സ്ക്വാഡ് പരിശോധനയ്ക്ക് നേതൃത്വം കൊടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here