മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ മരുന്ന് കുറിച്ച് വൈറലായ ഡോക്ടർ ദാ ഇവിടെയുണ്ട്

0

പൊതുവേ ഡോക്ടർമാരുടെ കയ്യക്ഷരം വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. മനുഷ്യന് വായിക്കാൻ പറ്റാത്ത രീതിയിലായിരിക്കും ഒട്ടുമിക്ക ഡോക്ടർമാരും മരുന്നു കുറിക്കുക. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ ഒരു ഡോക്ടറുടെ കുറിപ്പടി വൈറലായത്. നല്ല വടിവൊത്ത ആക്ഷരത്തിൽ വൃത്തിയായി മരുന്നുകൾ കുറിച്ചിരിക്കുന്നു. കൂടാതെ ആ കുറിപ്പടിയിൽ മലയാളത്തിലും നിർദേശമുണ്ട്. നെന്മാറ കമ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ധൻ ഡോ നിതിൻ നാരായണന്റെ കുറിപ്പടിയായിരുന്നു ഇത്.

എന്തായാലും സോഷ്യൽ മീഡിയ ഒന്നടങ്കം ഹൃദയത്തിലേറ്റിയിരിക്കുകയാണ് ഈ ഡോക്ടറുടെ കയ്യക്ഷരത്തെ. ഇതേ കുറിച്ച് ചോദിക്കുമ്പോൾ ഡോക്ടറുടെ മറുപടി ഇങ്ങനെ. ചേച്ചിയുടെ കയ്യക്ഷരം വളരെ നല്ലതാണ്. ഇതു കണ്ടാണ് നന്നായി എഴുതാൻ പഠിച്ചതെന്നും പഠനകാലത്തെ രണ്ട് പ്രൊഫസർമാരുടെ സ്വാധീനവും ഇതിനു പിന്നിലുണ്ടെന്ന് ഡോക്ടർ പറയുന്നു. മരുന്ന് കുറിക്കുമ്പോൾ ഇംഗ്ലീഷ് അക്ഷരങ്ങൾ ക്യാപിറ്റലിൽ എഴുതാറാണ് പതിവ്. അതാകുമ്പോൾ മരുന്നകടക്കാർക്കും രോഗികൾക്കും എല്ലാം വായിക്കാൻ സാധിക്കും.

ഡോക്ടർമാരെല്ലാം മനസ്സിലാകാത്ത വിധമാണ് എഴുതുന്നത് എന്ന് പറയാനാകില്ല. അവിടെയും തലമുറമാറ്റം ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമത്തിൽ ഇതെങ്ങനെ പ്രചരിച്ചു എന്ന് അറിയില്ല. ഞാനറിയാതെ ആരോ ഇത് പങ്കുവച്ചതാണെന്നും ഡോ. നിതിൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here