വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ നടപടിയുമായി സർക്കാർ; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ നിർണായക തീരുമാനങ്ങൾ ഇങ്ങനെ..

0

സംസ്ഥാനത്ത് വിദ്യാർ‍ത്ഥികൾക്കിടയിൽ ലഹരി ഉപയോ​ഗം വർദ്ധിക്കുന്നത് തടയാൻ നടപടിയുമായി സർക്കാർ. ഇതിന്റെ ഭാ​ഗമായി സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിലും വിവിധ സമിതികൾ രൂപീകരിക്കുവാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. സെപ്തംബർ 22ന് സംസ്ഥാനസമിതി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും.

മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ധന, പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി-പട്ടികവർഗ്ഗ, കായിക വകുപ്പു മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപിപ്പിക്കും.

Leave a Reply