ഭാര്യ സമ്മതിച്ചു; പ്രണയം തോന്നിയ ട്രാൻസ്ജൻഡറെ വിവാഹം കഴിച്ച് യുവാവ്; മൂവരും താമസിക്കുന്നത് ഒരേവീട്ടിൽ

0

ഭുവനേശ്വർ: ട്രാൻസ്ജൻഡർ യുവതിയെ വിവാഹം കഴിച്ച് യുവാവ് ഭാര്യയുടെ സമ്മതത്തോടെ മുപ്പത്തിരണ്ടുകാരനായ യുവാവാണ് വിവാഹം കഴിച്ചത്. ഭാര്യയുടെ സമ്മതത്തോടെ മൂവരും ഒരേവീട്ടിലാണ് താമസിക്കുന്നത്.

രണ്ടുവർഷം മുൻപാണ് യുവാവ് തെരുവിൽ ഭിക്ഷയാചിക്കുന്ന ട്രാൻസ്ജൻഡറിനെ കണ്ടുമുട്ടിയത്. ആദ്യകാഴ്ചയിൽ തന്നെ ഇയാൾക്ക് ട്രാൻസ്ജൻഡറിനോട് വലിയ പ്രണയമായി. തുടർന്ന് മൊബൈൽ നമ്പർ വാങ്ങിയ ശേഷം ഫോൺവിളി പതിവായി.

മാസങ്ങൾക്ക് മുൻപ് ഭർത്താവ് ട്രാൻസ്ജൻഡർ യുവതിയുമായി അടുപ്പമുണ്ടെന്ന് ഭാര്യ മനസിലാക്കി. തുടർന്ന് ഇക്കാര്യം ചോദിച്ചപ്പോൾ യുവാവ് അത് സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഈ വിവാഹത്തിന് ഭാര്യ അനുമതി നൽകുകയായിരുന്നു. നാർളയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. കുറച്ചു ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

എന്നാൽ ഈ വിവാഹം നിയമപരമായി നിലനിൽക്കില്ലെന്നാണ് അഭിഭാഷകർ പറയുന്നത്. എന്നാൽ ഈ വിവാഹത്തിൽ തന്റെ ഭാര്യ പോലും സന്തോഷവതിയാണെന്നും നിയമത്തെക്കുറിച്ച് ആശങ്കയില്ലെന്നും നവദമ്പതികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here