കൊച്ചിയിലും തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ; പ്രശ്നത്തിൽ ജനങ്ങൾ തെരുവിലേക്കോ?

0

സംസ്ഥാനത്ത് തെരുവു നായകൾക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ രം​ഗത്ത്. കൊച്ചി എരൂരിൽ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തി. സംസ്ഥാനത്തിന്റെ പലഭാ​ഗത്തും ദിനംതോറും നായ്ക്കളെ കൊല്ലുന്നത് ആവർത്തിക്കുകയാണ്. ചത്ത നായ്ക്കളെ ഇന്നലെ കുഴിച്ചിട്ടിരുന്നു. പൊലീസും എസ്.പി.സി.എ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.

അതേസമയം, കോട്ടയം പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ സംഭവവുമുണ്ടായി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് പട്ടിയെ കയറിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് നായയെ കൊന്നതെന്ന് വ്യക്തമല്ല. നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

Leave a Reply