വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർക്കെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

0

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർക്കെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികൾക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് ചിലർ പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ചി​ല​ർ വി​ചാ​രി​ക്കു​ന്ന​ത് അ​വ​രു​ടെ ഒ​ക്ക​ത്താ​ണ് എ​ല്ലാ​മെ​ന്നാ​ണ്. സ​ർ​ക്കാ​രി​നു ന​ല്ല ഉ​ദ്ദേ​ശം മാ​ത്ര​മേ ഉ​ള്ളൂ. എ​ങ്കി​ലും ചി​ല​ർ എ​തി​ർ​ക്കും. എ​തി​ർ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് അ​വ​രാ​ണ്.

ഈ ​ച​ട​ങ്ങി​ലേ​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക്ഷ​ണി​ച്ച​പ്പോ​ൾ പ​റ്റി​ക്ക​ൽ ആ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ഒ​രാ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. ആ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​രു​ത് എ​ന്നും ന​മ്മ​ളി​ൽ ഒ​രാ​ളും സ​ഹാ​യം വാ​ങ്ങ​രു​തെ​ന്നും പ്ര​ച​രി​പ്പി​ച്ചു.

ഇ​ത് വ​ൻ ച​തി എ​ന്നും പ്ര​ച​രി​പ്പി​ച്ചു. ച​തി ശീ​ല​മു​ള്ള​വ​ർ​ക്കേ അ​ത് പ​റ​യാ​നാ​കൂ. ച​തി ഞ​ങ്ങ​ളു​ടെ അ​ജ​ണ്ട​യ​ല്ലെ​ന്നും ഇ​ത്ത​രം പൊ​ള്ള​ത്ത​ര​ങ്ങ​ളി​ൽ ബ​ലി​യാ​ടാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here