ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞുപോയി; ഇടുക്കിയിൽ റിസോർട്ട് അടിച്ച് തകർത്ത് അഞ്ചംഗ സംഘം; ജീവനക്കാരെ മർദ്ദിച്ചു

0

ഇടുക്കി: ചിക്കൻ ഫ്രൈഡ് റൈസിൽ ഇറച്ചി കുറഞ്ഞു പോയതിന്റെ പേരിൽ ഇടുക്കിയിലെ റിസോർട്ടിൽ സംഘർഷം. റിസോർട്ട് അടിച്ചു തകർത്തു. രാമക്കൽമേട്ടിലെ റിസോർട്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഘർഷം ഉണ്ടായത്

അഞ്ചംഗ സംഘമാണ് മദ്യലഹരിയിൽ രാമക്കൽമേട് സിയോൺ ഹിൽസ് റിസോർട്ടിൽ ആക്രമണം നടത്തിയത്. മദ്യപിച്ച് രാത്രി ഭക്ഷണം കഴിക്കാൻ കയറിയ സംഘം ചിക്കൻ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. ഇത് പ്രകാരം ജീവനക്കാർ ഫ്രൈഡ് റൈസ് നൽകി. എന്നാൽ അൽപ്പ നേരത്തിന് ശേഷം ചിക്കൻ കുറഞ്ഞുപോയെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഭക്ഷണം കൊണ്ടുവന്ന പാത്രം നിലത്തിട്ട് പൊട്ടിച്ചു. കാര്യം തിരക്കിയെത്തിയ ജീവനക്കാരെയും മദ്യപ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ടേബിളും കസേരകളും അഞ്ചംഗ സംഘം അടിച്ച് തകർത്തിട്ടുണ്ട്. സംഭവത്തിൽ റിസോർട്ട് ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply