കല്യാണം കൂടാനെത്തിയ യുവാക്കൾ പുഴയിൽ മരിച്ചനിലയിൽ

0

ഇടുക്കി: കാഞ്ഞാറിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശേരി സ്വദേശി അമൽ (23) എന്നിവരാണ് മരിച്ചത്. കാഞ്ഞാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് ഇരുവരും.

വിവാഹപാർട്ടിക്കായി എത്തിയ സംഘത്തിൽപ്പെട്ടവരായിരുന്നു ഇരുവരും. പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ്.

Leave a Reply