കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത് ഗൂഢാലോചന’; മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ പുറത്തുവിടുമെന്ന് ഗവര്‍ണര്‍

0

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വിസിയുടെ അനാസ്ഥ താന്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടാണ് തന്നെ ആക്രമിക്കുന്നത്.. ഇത് തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടും. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത് ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ പറഞ്ഞു’കണ്ണൂരില്‍ മൂന്ന് വര്‍ഷം മുമ്പ് തനിക്കെതിരെ വധശ്രമം ഉണ്ടായി. പൊലീസ് കേസെടുത്തില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്കാണ്. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. മുഖ്യമന്ത്രി മറ നീക്കി പുറത്തുവന്നത് നന്നായി. ഇനിയെങ്കിലും പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം’, ഗവര്‍ണര്‍ പറഞ്ഞുരാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ പൊലീസിനെ ഉപയോഗിക്കുന്നുവെന്നും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല ഏകാധിപത്യം ഒരിക്കലും അനുവദിക്കില്ല. മുഖ്യമന്ത്രി തനിക്ക് കത്തയച്ചു. ഇത് ഉടന്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here