കോട്ടയത്ത് ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം

0

കോട്ടയം∙ പാലായിൽ ബൈക്ക് ബസ്സിലിടിച്ച് അപകടം. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലാ ചെത്തിമറ്റത്തിനു സമീപം ഇന്നു രാവിലെ 10:20നാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന ഇരുപത്തിയൊന്നുകാരനായ യുവാവാണ് ബസ്സിനടിയിൽപ്പെട്ട് മരിച്ചത്.

മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിക്കുകയായിരുന്നു. ബൈക്കിനു പിന്നിലിരുന്ന യുവാവ് തെറിച്ച് ബസ്സിനടിയിൽവീണു. ബസ് കയറി ഇറങ്ങി തല തകർന്ന നിലയിലാണ്. ജർമ്മൻ ഭാഷ പഠിക്കാൻ കണ്ണൂരിൽ നിന്നും എത്തിയ യുവാവാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

Leave a Reply