എലിസബത്ത് രാജ്ഞിയുടെ മരണദിനം പ്രവചിച്ചത് കിറുകൃത്യമായി; ചാൾസ് മൂന്നാമൻ രാജാവ് മരിക്കുന്ന ദിവസവും മുൻകൂട്ടി പറഞ്ഞ് ലോഗൻ സ്മിത്ത്; ഇതും സത്യമാകുമോ എന്ന ചർച്ചയിൽ ലോകം

0

എലിസബത്ത് രാജ്ഞിയുടെ മരണ തീയതി കൃത്യമായി പ്രവചിച്ചയാൾ ചാൾസ് മൂന്നാമൻ രാജാവിന്റെയും മരണം എന്നെന്ന് പ്രവചിച്ച് രം​ഗത്തെത്തി. @logan_smith526 എന്ന ട്വിറ്റർ നാമത്തിൽ അറിയപ്പെടുന്ന ലോഗൻ സ്മിത്താണ് എലിസബത്ത് രാജ്ഞിയുടെ മരണദിനം മുൻകൂട്ടി പ്രവചിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ഇയാളുടെ പ്രവചനം. യുകെയിലെ ഏറ്റവും കൂടുതൽ കാലം സേവിച്ച രാജാവ് 2022 സെപ്റ്റംബർ 8 -ന് മരിക്കുമെന്നായിരുന്നു ഇയാളുടെ ട്വിറ്റർ പോസ്റ്റ്.

ചാൾസ് രാജാവും ആനി രാജകുമാരിയും ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രാജ്ഞി കഴിഞ്ഞ വ്യാഴാഴ്ച ബാൽമോറിൽ വച്ച് അന്തരിച്ചപ്പോൾ നിർദ്ദിഷ്ട തീയതി സങ്കടകരമാംവിധം സത്യമായി. ചാൾസ് രാജാവ് 2026 മാർച്ച് 28 -ന് മരിക്കുമെന്ന് അതേ പോസ്റ്റിൽ ഇയാൾ അവകാശപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സ്മിത്തിന്റെ ട്വീറ്റ് വൈറലായിരിക്കുകയാണെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

പോസ്റ്റ് ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷം ഉപയോക്താവ് തന്റെ അക്കൗണ്ട് സ്വകാര്യമാക്കി, അതിനുശേഷം അത് ട്വിറ്റർ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ, പ്രവചനത്തിന്റെ സ്‌ക്രീൻഷോട്ടുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. @zukosburnteye എന്ന ടിക് ടോക്ക് ഉപയോക്താവ് ഈ സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ഈ വീഡിയോ ക്ലിപ്പിന് കിട്ടിക്കൊണ്ടിരിക്കുന്നത്. രണ്ടുവിധത്തിലാണ് ആളുകൾ ഇതിനെ സമീപിക്കുന്നത്. ഇത് കൃത്യമായും നടക്കുമെന്ന് ചിലർ പറയുന്നു. എന്നാൽ മറ്റു ചിലർ ഇതിൽ യാതൊരുവിധ വസ്തുതയും ഇല്ലെന്നും പറയുന്നു. വീഡിയോ ക്ലിപ്പിന് 91,000 -ലധികം ലൈക്കുകൾ ലഭിച്ചു,

“ചാൾസ് രാജാവിന്റെ കാര്യത്തിൽ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കരുത്” എന്നാണ് ഒരാൾ കമന്റ് ഇട്ടത്. ചാൾസ് രാജാവ് അഞ്ചു മുതൽ 10 വർഷം വരെ ഭരിക്കുമെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. രാജ്ഞിയുടെ മരണശേഷം ഇത്ര പെട്ടെന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് അനുചിതമാണെന്ന് പറയുന്നവരും ഉണ്ട്. എന്നാൽ, ഒരാൾ എപ്പോൾ മരിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നും അത്തരം കാര്യങ്ങൾ ഒന്നും പ്രവചിക്കാൻ കഴിയില്ലെന്നും ചിലർ പറയുന്നു. എന്തായാലും ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here