കിണറ്റിൽ വീണ മലമ്പാമ്പിനെ രക്ഷിക്കാനിറങ്ങിയയാളെ മലമ്പാമ്പ് കൊന്നു

0

ചെന്നൈ: കിണറ്റിൽ വീണ മലമ്പാമ്പിനെ രക്ഷിക്കാനിറങ്ങിയ ആളെ മലമ്പാമ്പ് കൊന്നു. പാമ്പ് പിടിത്തക്കാരനായ ജി.നടരാജനാണ് മരിച്ചത്. തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. പത്തടി നീളമുള്ള പെരുമ്പാമ്പ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കി. ഇതേ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പാമ്പുമായി നടരാജ് കിണറ്റില്‍ വീണ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റില്‍ ഒരാഴ്ചമുമ്പാണ് മലമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറില്‍നിന്ന് പാമ്പിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പെയ്ത മഴയില്‍ കിണറിന്റെ മൂന്നിലൊരു ഭാഗത്തും വെള്ളമുണ്ടായിരുന്നു. പാമ്പിനെ പുറത്തെടുക്കാനായി പാമ്പു പിടിത്തക്കാരനായ നടരാജനെ ചിന്നസ്വാമി സമീപിച്ചു. ഇതിനായി തങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നടരാജ് എത്തി, ഒരു കയറ് ഉപയോഗിച്ച് കിണറ്റിലിറങ്ങി.

Leave a Reply