അന്യമതത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 16കാരിയായ മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

0

അന്യമതത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 16കാരിയായ മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. കേസിൽ 56കാരനായ മുഗീസ് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുമായി ഭാര്യ അകന്നു നിൽക്കുകയാണ്. അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ ഇയാൾ തന്നോടൊപ്പം വന്നു നില്ക്കാൻ പറഞ്ഞു നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. മകൾ യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ അഹമ്മദ് തോക്കുമായി വീട്ടിലേക്ക് ചെന്ന് കൊലപ്പെടുത്തുകയായിരുന്നു.

സ്വന്തം മതത്തിൽപ്പെട്ട ആളല്ലാത്ത കാരണത്താലാണ് ഇയാൾ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ ശേഷം ബർല പൊലീസ് സ്റ്റേഷനിൽ എത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കൊലപാതക കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്റ് ചെയ്തെന്ന് സർക്കിൾ ഇൻസ്പെക്ടർ അഭയ് കുമാർ പാണ്ഡെ അറിയിച്ചു.

Leave a Reply