വ്യാജ സർവകലാശാലയുടെ പേരിൽ വെബ്സൈറ്റ് തുറന്ന് പണം തട്ടിയ ആൾ പിടിയിൽ

0

ന്യൂഡൽഹി: വ്യാജ സർവകലാശാലയുടെ പേരിൽ വെബ്സൈറ്റ് തുറന്ന് പണം തട്ടിയ ആൾ പിടിയിൽ. ഹരിയാനയിലെ ഭല്ലഭ്ഗർ സ്വദേശിയായ വെബ് ഡിസൈനർ അമർദീപ് സിംഗാണ് അറസ്റ്റിലായത്.

വി​ക്രം​ശി​ല എ​ന്ന വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 5000 ജോ​ലി ഒ​ഴി​വു​ക​ളു​ണ്ടെ​ന്നും 500 രൂ​പ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​മെ​ന്നും സിം​ഗ് വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. വി​വി​ധ പ​ഠ​ന​ശാ​ഖ​ക​ളി​ലാ​യി 300 കോ​ഴ്സു​ക​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന, നാ​ല് ക്യാ​ന്പ​സു​ക​ളു​ള്ള ഡി​ജി​റ്റ​ൽ ക​ലാ​ല​യ​മാ​ണ് വി​ക്രം​ശി​ല​യെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.

പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്തു.

Leave a Reply