തൊഴിലാളികളുമായുണ്ടായ തര്‍ക്കത്തില്‍ എസ്‌റ്റേറ്റ്‌ സൂപ്പര്‍വൈസര്‍ക്ക്‌ മര്‍ദനമേറ്റു

0

കട്ടപ്പന: തൊഴിലാളികളുമായുണ്ടായ തര്‍ക്കത്തില്‍ എസ്‌റ്റേറ്റ്‌ സൂപ്പര്‍വൈസര്‍ക്ക്‌ മര്‍ദനമേറ്റു. അന്യാര്‍തൊളു മേരിലാന്‍ഡ്‌ എസ്‌റ്റേറ്റ്‌ സൂപ്പര്‍വൈസര്‍ റോയിക്കാണ്‌ പരുക്കേറ്റത്‌.
എസ്‌റ്റേറ്റില്‍ ഏലയ്‌ക്കാ വിളവെടുപ്പിനു തമിഴ്‌നാട്ടില്‍നിന്നു തൊഴിലാളികളെ എത്തിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണു സംഘര്‍ഷമുണ്ടായത്‌. യൂണിയന്‍ തൊഴിലാളികളുമായി വന്ന ജീപ്പ്‌ മടക്കി അയച്ചു.
ഇന്നലെ സൂപ്പര്‍വൈസര്‍ റോയി തൊഴിലാളികളുമായി വന്നപ്പോള്‍ വാഹനം തടഞ്ഞ യൂണിയന്‍ പ്രവര്‍ത്തകര്‍ റോയിയെ മര്‍ദിക്കുകയായിരുന്നു. റോയിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വണ്ടന്‍മേട്‌ പോലീസ്‌ കേസെടുത്തു.

Leave a Reply