ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി

0

മാവേലിക്കര: ദേവസ്വം ബോര്‍ഡ്‌, ബിവറേജസ്‌ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ക്ല ര്‍ക്ക്‌, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്‌തികകളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക്‌ മങ്കോണത്ത്‌ വീട്ടില്‍ അനീഷ്‌ (24) ആണ്‌ പിടിയിലായത്‌.
ചെട്ടികുളങ്ങര കടവൂര്‍ പത്മാലയത്തില്‍ പി.രാജേഷ്‌ (34), ചെട്ടികുളങ്ങര പേള പള്ളിയമ്പില്‍ വീട്ടില്‍ അരുണ്‍.വി (34), ഓലകെട്ടിയമ്പലം ശ്രേഷ്‌ഠം വീട്ടില്‍ ആദിത്യന്‍(ആദി-22) എന്നിവര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നേരത്തെ അറസ്‌റ്റിലായിരുന്നു. സംഘത്തിലെ പ്രധാന പ്രതി കടവൂര്‍ കല്ലിട്ട കടവില്‍ വിനീഷ്‌ രാജന്‍ ആലപ്പുഴ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്‌ ഇന്ന്‌ കോടതി ജാമ്യാപേക്ഷ പരിഗണിക്കും. നിലവില്‍ നാല്‌ പേര്‍ കേസില്‍ പിടിയിലായി. അനീഷ്‌ പ്രധാന പ്രതി വിനീഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌.പി ഡോ.ആര്‍.ജോസിന്റെ മേല്‍നോട്ടത്തില്‍ മാവേലിക്കര പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പിന്റെ വ്യാപ്‌തി വെളിപ്പെട്ടത്‌. പ്രതികള്‍ മാവേലിക്കര, ചെട്ടികുളങ്ങര, പെരിങ്ങാല, മാന്നാര്‍ , വള്ളികുന്നം, എന്നിവിടങ്ങളിലായി നിരവധി പേരെ ദേവസ്വം ബോര്‍ഡിന്റെ വിവിധ സ്‌ഥാപനങ്ങളിലും ബിവറേജസ്‌ കോര്‍പ്പറേഷനിലും ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ 1 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ ഓരോരുത്തരില്‍നിന്നു തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകള്‍ നല്‍കുകയും ചെയ്‌തതായി ബോധ്യപ്പെട്ടിരുന്നു. നിലവില്‍ പത്തോളം കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. പ്രധാന പ്രതി ഉള്‍പ്പടെ മൂന്ന്‌ പേര്‍ കൂടി പിടിയിലാകാനുള്ളതായി പോലീസ്‌ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here