രോഗീപരിചരണത്തിനിടെ നിപ്പ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു

0

രോഗീപരിചരണത്തിനിടെ നിപ്പ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. 29-ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം.

സ​ജീ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് വി​വാ​ഹ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹം വേ​ണ​മെ​ന്നും സ​ജീ​ഷ് കു​റി​ച്ചു.

2018ലാ​ണ് പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്ന ലി​നി നി​പ്പ ബാ​ധി​ച്ച് മ​രി​ച്ച​ത്. ഞാ​നും മ​ക്ക​ളും പു​തി​യ ഒ​രു ജീ​വി​ത​ത്തി​ലേ​ക്ക്‌ കാ​ലെ​ടു​ത്തു വ​യ്ക്കു​ക​യാ​ണ്‌. ഇ​തു​വ​രെ നി​ങ്ങ​ൾ ന​ൽ​കി​യ എ​ല്ലാ ക​രു​ത​ലും സ്നേ​ഹ​വും കൂ​ടെ ത​ന്നെ വേ​ണം. എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹ​വും പ്രാ​ർ​ഥ​ന​ക​ളും ആ​ശം​സ​ക​ളും ഞ​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്നും കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Leave a Reply