മകന്റെ റമ്മി കളിയില്‍ നഷ്ടപ്പെട്ട ലക്ഷങ്ങള്‍ പണം കണ്ടെത്താന്‍ സ്വന്തം അമ്മയ്ക്ക് വിഷം കൊടുത്തു, ഭര്‍ത്താവ് അയയ്ക്കുന്ന പണവും മകന് കളിക്കാന്‍, കുന്നംകുളം കൊലപാതകത്തിന്റെ ചുരുളഴിയുന്നു

0



കുന്നംകുളം: മകന്റെ മൊെബെല്‍ ഓണ്‍ലൈന്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനായാണ് സ്വന്തം മാതാവിനെ വിഷംകൊടുത്തു കൊല്ലാന്‍ ഇന്ദുലേഖയെ പ്രേരിപ്പിച്ചതെന്നു പോലീസ്. മകനു മൊെബെല്‍ ഓണ്‍ലൈന്‍ വഴിയുള്ള റമ്മി കളിയില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍നിന്നും അയയ്ക്കുന്ന പണമെല്ലാം മകന്‍ ആവശ്യപ്പെടുമ്പോള്‍ വിവിധ ഘട്ടങ്ങളായി ഇന്ദുലേഖ നല്‍കാറുണ്ടായിരുന്നു. റമ്മി കളിയിലാണ് പണം നഷ്ടപ്പെട്ടതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

മറ്റു കടബാധ്യതയൊന്നും ഇന്ദുലേഖയ്ക്ക് ഉണ്ടായിരുന്നില്ല. ഇന്ദുലേഖയുടെ അച്ഛന്‍ കേച്ചേരി സ്വദേശിയായ ചന്ദ്രന്‍ പത്തു വര്‍ഷം മുന്‍പ് കേച്ചേരിയിലെ വീടും പറമ്പും വിറ്റാണ് കീഴൂര്‍ കാക്കതുരുത്തില്‍ പുതിയ വീട് വച്ച് താമസം ആരംഭിച്ചത്. ബലൂണ്‍ കച്ചവടക്കാരനായ ചന്ദ്രന്‍ ഉത്സവ സീസണുകളില്‍ ക്ഷേത്ര പറമ്പുകളിലും അല്ലാത്ത സമയം റോഡരികുകളിലും ബലൂണ്‍ വിറ്റാണ് കുടുംബത്തെ സംരക്ഷിച്ചിരുന്നത്. മരിച്ച രുഗ്മിണി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു.
കക്കാട് സ്വദേശി സുധീഷ് ഇന്ദുലേഖയെ വിവാഹം കഴിച്ചശേഷം ഗള്‍ഫില്‍ പോയാണ് വലിയ വീട് നിര്‍മിച്ചത്. ഇതു കാരണം വീടും പറമ്പും മാതാപിതാക്കളുടെ മരണാനന്തരം ഇന്ദുലേഖയുടെ പേരില്‍ എഴുതിവച്ചു. സുധീഷ് അയയ്ക്കുന്ന പണം ഇന്ദുലേഖ മകന്റെ റമ്മി കളിക്കായി ഉപയോഗപ്പെടുത്തിയിരുന്നുവെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. പണമില്ലാതെ വരുമ്പോള്‍ കടംവാങ്ങിയും റമ്മി കളിയില്‍ പരീക്ഷണങ്ങള്‍
നടത്തിയിരുന്നു.
ഒരാഴ്ച മുമ്പാണ് സുധീഷ് നാട്ടിലെത്തി. അയച്ച പണം എവിടെയെന്ന് ചോദ്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന പേടിയിലാണ് ഇന്ദുലേഖ കഴിഞ്ഞിരുന്നത്. പണം കണ്ടെത്താന്‍ വേണ്ടി എല്ലാ മാര്‍ഗവും അടഞ്ഞപ്പോള്‍ അമ്മയെയും അച്ഛനെയും കൊലപ്പെടുത്തി വീടും പറമ്പും പണയംവച്ച് പണം കണ്ടെത്താനായിരുന്നു ഇന്ദുലേഖയുടെ പദ്ധതി.സ്വത്തിനായി പിതാവിന്റെ വിരലടയാളം എടുക്കാനും പദ്ധതി

കുന്നംകുളം: സ്വത്തുതട്ടിയെടുക്കാന്‍ അമ്മയ്ക്ക് വിഷം കൊടുത്തു കൊന്ന സംഭവം കുടുംബസ്വത്തില്‍ കണ്ടുവച്ച്. നിലവില്‍ കുടുംബം താമസിക്കുന്ന പതിമൂന്നര സെന്റ് സ്ഥലവും വീടും അച്ഛന്റെ മരണശേഷമാണ് പ്രതിക്ക് ലഭിക്കുക. എട്ട് ലക്ഷത്തോളം രൂപ സാമ്പത്തിക ബാധ്യതയുള്ള പ്രതി സ്ഥലം പണയം വച്ച് പണം െകെക്കലാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിതാവിന്റെ പേരിലുള്ള സ്ഥലം വില്‍ക്കാനോ പണയപ്പെടുത്താനോ അമ്മ സമ്മതിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ആദ്യം അമ്മയെ എലിവിഷം കൊടുത്ത് കൊല്ലാന്‍ തീരുമാനിച്ചത്.

പിന്നീട് അച്ഛനെ കിടപ്പിലാക്കി െകെവിരല്‍ പതിപ്പിച്ച് സ്വത്ത് െകെക്കലാക്കി ഈ സ്വത്തുക്കള്‍ പണയംവച്ച് കടം വീട്ടാം എന്നുള്ളതായിരുന്നു പ്രതിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി അച്ഛന്റെയും അമ്മയുടെയും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കാന്‍ ഒരു മാസത്തോളമായി ഗുളിക നല്‍കിവരുന്നതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു. കൂടാതെ ശരീരത്തെ ബാധിക്കുന്ന വിഷാംശത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ അമ്മയായ ഇന്ദുലേഖയുടെ ഭര്‍ത്താവ് കുന്നംകുളം കക്കാട് സ്വദേശി സുധീഷ് ഒരാഴ്ച മുമ്പാണ് ഗള്‍ഫില്‍നിന്നും നാട്ടില്‍ വന്നത്. ഇന്ദുലേഖയും മക്കളും അമ്മ രുഗ്മിണിയോടപ്പം കിഴൂര്‍ കാക്കതുരുത്തിലാണ് താമസിച്ചിരുന്നത്. ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷം രൂപ കടബാധ്യത വന്നതിനെ കുറിച്ച് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അറിവില്ല. അറസ്റ്റിലായ ഇന്ദുലേഖയെ കോടതി റിമാന്റ് ചെയ്തു. വരും ദിവസങ്ങളില്‍ ഇന്ദുലേഖയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തതിനു ശേഷം മാത്രമേ കടബാധ്യതയടക്കമുള്ള മറ്റു വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുവെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here