ഡൽഹിയിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

0

ഡൽഹിയിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ മുഖാവരണം നിർബന്ധമാണ്. മാസ്‌ക് ധരിക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും ഡൽഹി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവർക്ക് നിബന്ധന ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. ഡൽഹിയിൽ ഇന്നലെ 2146 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ടിപിആർ 17.83 ശതമാനമാണ്. 24 മണിക്കൂറിനിടെ എട്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു.

ഡൽഹിയിൽ 520 പേരാണ് കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ കഴിയുന്നത്. ഡൽഹിയിൽ കോവിഡ് രോഗബാധയിലുണ്ടാകുന്ന വർധന നാലാം തരംഗത്തിന്റെ മുന്നോടിയാണോയെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാസ്‌ക് വീണ്ടും നിർബന്ധമാക്കിയത്.

Leave a Reply