ജെഇഇ മെയിൻ ഫലം പ്രസിദ്ധീകരിച്ചു; 24 പേർക്കു പെർഫക്റ്റ് 100; കേരളത്തിൽനിന്ന് ഒരാൾ

0

ന്യൂഡൽഹി: ദേശീയ എൻജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ ഫലം പ്രസിദ്ധീകരിച്ചു. ഇരുപത്തിനാലു പേർ നൂറു ശതമാനം മാർക്ക് നേടിയതായി ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

ജുലൈ 26 മുതൽ 30 വരെ നടന്ന പരീക്ഷയുടെ ഉത്തര സൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം സെഷനിൽനിന്ന് ആറു ചോദ്യങ്ങൾ ഒഴിവാക്കിയാണ് മൂല്യ നിർണയം നടത്തിയത്.

ആന്ധ്രയിൽനിന്നും തെലങ്കാനയിൽനിന്നും അഞ്ചു പേർ വീതം പെർഫ്ക്ട് സ്‌കോർ നേടി. രാജസ്ഥാനിൽനിന്നു നാലു പേർ മുഴുവൻ മാർക്കും നേടിയതായി എൻടിഎ അറിിച്ചു. കേരളം, ഹരിയാന, മഹാരാഷ്ട്ര, അസം, ബിഹാർ, കര്ണാടക, ഝാർഖണ്ഡ് എന്നിവിടങ്ങളിൽനിന്ന ഓരോരുത്തർക്കാണ് പെർഫക്റ്റ് 100 ലഭിച്ചത്

Leave a Reply