ട്രെയിൻ തട്ടി മരിച്ചയാളുടെ തല സമീപത്തെ വീട്ടുമുറ്റത്ത്; തെരുവ് നായ തല കടിച്ചെടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ

0

ആലപ്പുഴ: ട്രെയിൻ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിനു സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടിനു സമീപത്തുകൊണ്ടിട്ടത്.

ആലപ്പൂഴ ചേപ്പാട് ചൂരക്കട്ട് ഉണ്ണികൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് തല കണ്ടൈത്തിയത്. സി സി ടി വി ദൃശ്യങ്ങളിൽ നായ കടിച്ചെടുത്തുകൊണ്ടിട്ടതായി കണ്ടെത്തി.

മൃതദേഹത്തിന്റെ ബാക്കി ഭാഗഭങ്ങൾ ചേപ്പാട് ഇലവുകുളങ്ങര കിഴക്ക് റെയിൽവേ ലൈനിനു സമീപമാണ് കണ്ടെത്തിയത്. ചിങ്ങോലി മണ്ടത്തേരിൽ തെക്കതിൽ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കരിയിലക്കുളങ്ങര പൊലീസും ഹരിപ്പാട് പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply