ഇനി മുതൽ ലൈസൻസ് റദ്ദ് ചെയ്യും; ചുമ്മാ വിരട്ടാൻ പറയുന്നതല്ല; പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോയവർക്ക് കിട്ടിയത് എട്ടിൻ്റെ പണി; ഹെൽമറ്റില്ലാതെ യാത്ര ചെയ്താലും ലൈസൻസ് പോകും

0

വാഹന പരിശോധനയ്ക്കായി അധികൃതർ കൈകാണിക്കുമ്പോൾ നിർത്താതെ പോകുന്ന ഡ്രൈവർമാരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാനുള്ള നടപടി തുടങ്ങി മോട്ടോർ വാഹനവകുപ്പ്. കെകാണിച്ചിട്ടും നിർത്താതെ പോയതിന് മൂന്നുമാസത്തിനിടെ പാലക്കാട് ജില്ലയിൽ മാത്രം നാല് പേർക്കാണ് ലൈസൻസ് നഷ്ടമായത്. അമിതവേഗത്തിനും ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും.

ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്യുക പോലുള്ള നിയമലംഘനങ്ങൾക്കും ലൈസൻസ് റദ്ദാക്കും. ഇത്തരം നിയമലംഘനങ്ങൾക്ക് പിഴയീടാക്കാറാണ് പതിവ്. എന്നാൽ, പിഴയടച്ചവർ വീണ്ടും ഇതേ നിയമലംഘനം ആവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കിത്തുടങ്ങിയത്.

ആവർത്തിച്ചാൽ കടുത്ത നടപടി

ജില്ലയിൽ മൂന്നുമാസത്തിനിടെ ഗതാഗത നിയമലംഘനങ്ങൾക്കുൾപ്പെടെ 52 പേരുടെ ലൈസൻസാണ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയത്. കൈകാണിച്ച് നിർത്താതെപ്പോയതിനുപുറമെ ഹെൽമെറ്റില്ലാ തെ വാഹനം ഒടിച്ചതിനാണ് കൂടുതൽ പേർക്കും ലൈസൻസ് നഷ്ടമായത്. ഒരുമാസംമുതൽ ഒരുവർഷത്തിലധികം ലൈസൻസ് റദ്ദാക്കപ്പെട്ടവരുമുണ്ട്. റദ്ദാക്കിയശേഷവും വാഹനവുമായി നിരത്തിലിറങ്ങിയാൽ ആജീവനാന്തം ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ പറയുന്നു.

നിയമലംഘനവും ലൈസൻസ് റദ്ദാക്കപ്പെട്ടവരുടെ എണ്ണവും

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുക- 12
കൂടുതൽ ആളെ കയറ്റിയുള്ള ഡ്രൈവിങ്- 6
ചുവപ്പുസിഗ്നൽ ലംഘിക്കൽ- 3
പരിശോധനാവേളകളിൽ വാഹനം നിർത്താതെ പോകുക, അപകടകരമായ രീതിയിൽ ഡ്രൈവിങ്- 14
മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിങ്- 8
മദ്യപിച്ച് വാഹനം ഓടിക്കുക- 3 

LEAVE A REPLY

Please enter your comment!
Please enter your name here