പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്. മോദി ഒരു പരുക്കനായ മനുഷ്യനാണെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ മനുഷ്യത്വവും കരുണയും പ്രധാനമന്ത്രി തന്‍റെ പ്രവൃത്തികളിലൂടെ തെളിയിച്ചുവെന്ന് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യസഭയില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ ഗുലാം നബി ആസാദിനെ ഓര്‍ത്ത് മോദി വിങ്ങിപ്പൊട്ടിയ സംഭവത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മോദി മനുഷ്യത്വത്തോടെയാണ് തന്‍റെ വിഷമങ്ങളെ സമീപിച്ചത്. തന്നെ കേൾക്കാൻ അദേഹം തയാറായി. ഗുജറാത്തിലെ ജനങ്ങൾക്ക് വേണ്ടി ഒരു പോലെ പ്രവർത്തിച്ചവരാണ് താനും മോദിയും.

2006ല്‍ ഗുജറാത്തില്‍നിന്ന് കാഷ്മീർ സന്ദര്‍ശനത്തിനെത്തിയ ഏതാനും വിനോദസഞ്ചാരികള്‍ ഗ്രനേഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് താന്‍ കാഷ്മീർ മുഖ്യമന്ത്രിയും മോദി ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നു. വിവരമറിയാന്‍ അദ്ദേഹം തന്നെ വിളിച്ചെങ്കിലും ദാരുണമായ ആ സംഭവത്തിൽ താൻ വിങ്ങിപ്പൊട്ടുകയായിരുന്നു.

മോദിയോട് സംസാരിക്കാൻ പോലും അന്ന് സാധിച്ചില്ല. തൻരെ കരച്ചിൽ ഫോണിലൂടെ അദ്ദേഹം കേൾക്കുകയായിരുന്നു. പിന്നേയും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തനിക്ക് സംസാരിക്കാന്‍ പറ്റിയില്ല. എങ്കിലും അദ്ദേഹം നിത്യവും വിളിച്ചുകൊണ്ടേയിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

Leave a Reply