ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ

0

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. നിക്കറിട്ട് ശാഖകളിൽ പോകുന്ന സംഘിയെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് ജയരാജൻ പരിഹസിച്ചു.

സാധാരണ സംഘികളെക്കാൾ തറവേലയാണ് അദ്ദേഹം കാണിക്കുന്നത്. കണ്ണൂർ വിസിയുടെ നിയമനം ഒപ്പിട്ട് അംഗീകരിച്ചയാളാണ് ഗവർണർ. എന്നിട്ട് അദ്ദേഹം ഇപ്പോൾ മലർന്ന് കിടന്ന് മുകളിലോട്ട് തുപ്പുകയാണ്. കണ്ണൂർ വിസിക്കെതിരെ നടപടി എടുക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.

Leave a Reply