പാലക്കാട് ഷാജഹാന്‍ വധക്കേസ്: പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിന് കോടതി

0

പാലക്കാട്: സിപിഎം നേതാവ് ഷാജഹാനെ വധിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളില്‍ രണ്ടു പേരെ കാണാതായെന്ന് പരാതി. പ്രതികളായ ആവാസ്, ജയരാജ് എന്നിവരെയാണ് കാണ്‍മാനില്ലെന്ന് കാണിച്ച് കുടുംബം കോടതിയെ സമീപിച്ചത്.

ഇതേതുടര്‍ന്ന് കോടതി അന്വേഷണത്തിന് അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ നേതൃത്വത്തില്‍ പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലും സമീപ സ്‌റ്റേഷനുകളിലും പരിശോധന നടത്തി.

ഈ മാസം 16ന് പ്രത്യേക അന്വേഷണം ഇവരെ കസ്റ്റഡിയിലെടുത്തുവെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ഇവരുടെ അറസ്്റ്റു രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷക കമ്മീഷന്റെ അന്വേഷണത്തോട് പോലീസ് സഹകരിക്കുന്നുണ്ട്.

Leave a Reply