ഇടുക്കിയിൽ അദ്ധ്യാപകന് എതിരെ പോക്‌സോ കേസ്

0

ഇടുക്കി: അദ്ധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി സ്‌കൂളിലെ അദ്ധ്യാപകനായ ഹരി ആർ. വിശ്വനാഥനെതിരെയാണ് കേസെടുത്തത്.

എൻഎസ്എസ് ക്യാമ്പിൽ വച്ച് വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ഫോൺ വിളിച്ച് സമ്മർദം ചെലുത്തിയെന്നും പരാതിയിൽ പറയുന്നു. മുമ്പും സമാന പരാതികൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply