സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹര്‍ ഘര്‍ തിരംഗ ക്യാംപെയിനിന് തുടക്കമായി

0

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹര്‍ ഘര്‍ തിരംഗ ക്യാംപെയിനിന് തുടക്കമായി.ഇതിനിടെ ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയ ഉത്തരാഖണ്ഡ് ബിജെപി പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നടപടി വിവാദമാകുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു ഭട്ട് നിര്‍ദേശം നല്‍കിയത്. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താത്തവരെ രാജ്യത്തിന് വിശ്വസിക്കാനാവില്ലെന്നും ആരാണ് ദേശീയവാദിയെന്ന് ഇതിലൂടെ തിരിച്ചറിയാനാവുമെന്നും ഭട്ട് പരിപാടിക്കിടെ പറഞ്ഞു. പിന്നാലെ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

നിര്‍ദേശം ഏറെ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഭട്ട് രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകരുടെ വീടുകളെക്കുറിച്ച്‌ മാത്രമാണ് പറഞ്ഞതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഹര്‍ ഘര്‍ തിരംഗ ക്യാപെയിനിന്റെ ഭാഗമായി വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here