പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍

0

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍. മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. റിട്ട ഡിഐജിയുടെ ഔദ്യോഗിക വാഹനമാണ് മോന്‍സന്‍ തന്റെ ആവശ്യങ്ങള്‍ക്കായി യഥേഷ്ടം ഉപയോഗിച്ചത്.

പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ക്ലീന്‍ചിറ്റ് നല്‍യതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ആ​ല​പ്പു​ഴ​യി​ല്‍ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് തേ​ങ്ങ​യെ​ടു​ക്കാ​നും മീ​ന്‍ വാ​ങ്ങാ​നും സു​ഹൃ​ത്താ​യ പൊലീസുകാര്‍ക്ക് മദ്യം വിതരണം ചെയ്യാനും വീട്ടാവശ്യങ്ങള്‍ക്കും ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ജെ​യ്സ​ണ്‍ പ​റ​ഞ്ഞ​ത്..കൂ​ടാ​തെ കോ​വി​ഡ് കാ​ല​ത്ത് പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ മോ​ന്‍​സ​ന്റെ കൂ​ട്ടു​കാ​ര്‍​ക്ക് ഐജി ലക്ഷ്മണയുടെ സീലും ഒപ്പുമടങ്ങിയ പാസുകളും വ്യാപകമായി ഉപയോഗിച്ചതായും ജെയ്സണ്‍ പറഞ്ഞു.

തൃശൂരില്‍ നടന്ന അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള മോന്‍സന്‍ യാത്ര ചെയ്തതും പൊലീസ് വാഹനത്തിലായിരുന്നുവെന്നു . വൈകിയാല്‍ വിമാനം നഷ്ടപ്പെടുമെന്നതിനാല്‍ സൈറണ്‍ ഇട്ട് മറ്റ് തടസ്സങ്ങള്‍ ഒഴിവാക്കിയായിരുന്നു ഔദ്യോഗിക വാഹനത്തിലെ യാത്ര. മോന്‍സന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയത് നാഗാലാന്‍ഡ് പോലീസിന്റെ വാഹനമാണ്. താമസവും പോലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു. – ജെയ്സണ്‍ പറയുന്നു

കേസില്‍ സാക്ഷിയായ ജെയ്സണ്‍ നേരത്തേ ക്രൈംബ്രാഞ്ചിനോടും ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ചില ഫോട്ടോകളും തെളിവുകളായി കൈമാറിയെങ്കിലും ഉന്നതര്‍ക്കെതിരെ അന്വേഷണം എങ്ങും എത്തിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here