ലോകായുക്ത നിയമഭേദഗതി ബില്ലിനെച്ചൊല്ലി മന്ത്രിസഭയിൽ ഭിന്നത

0

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിനെച്ചൊല്ലി മന്ത്രിസഭയിൽ ഭിന്നത. വിഷയത്തിൽ പിണറായിയുടെ വൺമാൻ ഷോ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഐ. മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് എതിർപ്പ് അറിയിച്ചത്. ബിൽ ഈ രൂപത്തിൽ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രിമാർ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയ കൂടിയാലോചന നടത്തി മാത്രമേ നിയമം അവതരിപ്പിക്കാൻ പാടുള്ളൂ എന്നും സിപിഐ മന്ത്രിമാർ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ബില്ലിൽ മാറ്റം വരുത്തിക്കഴിഞ്ഞാൽ നിയമപ്രശ്നമുണ്ടാകുമെന്നും, ബില്ലിന്മേൽ പിന്നീട് ചർച്ച നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. ലോകായുക്ത വിധിയിൽ പുനഃപരിശോധനാ അധികാരം മുഖ്യമന്ത്രിക്ക് നൽകുന്ന വ്യവസ്ഥയെയാണ് സിപിഐ എതിർക്കുന്നത്. ഇതിന് പകരം വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്.

ഗവർണർ ഒപ്പിടാതിരുന്നതിനെത്തുടർന്ന് റദ്ദായിപ്പോയ ലോകായുക്ത ഭേദഗതി അടക്കമുള്ള ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കുന്നതിനായി ഈ മാസം 22 മുതൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് ലോകായുക്ത ഭേദഗതി ബിൽ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്. ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ കഴിയുന്നത് . ഈ വകുപ്പ് പ്രകാരം അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്.

ആർക്കെതിരെയാണോ വിധി അയാളുടെ നിയമന അധികാരി വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് സർക്കാർ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയിൽ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി. ലോകായുക്ത വിധിയെത്തുടർന്നാണ് മുന്മന്ത്രി കെ ടി ജലീലിന് രാജിവെക്കേണ്ടി വന്നത്.

ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിഷയം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നായിരുന്നു കാനത്തിന്റെ അഭിപ്രായം. നിയമസഭ ചേരുന്നതിനുമുമ്പ് ഇക്കാര്യം ചർച്ച ചെയ്ത് ധാരണയിലെത്താനാണ് നീക്കം. ഇതിനിടെയാണ് ഓർഡിനൻസിൽ ഭേദഗതി നിർദേശിക്കാനാണ് സിപിഐ നിലവിൽ ആലോചിക്കുന്നത്. പൊതുപ്രവർത്തകർ അഴിമതി ചെയ്തതായി തെളിഞ്ഞാൽ അവരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന ലോകായുക്തയുടെ 14-ാം വകുപ്പ് എടുത്ത് കളയുന്നതാണ് സർക്കാർ ഓർഡിനൻസ്.

എന്നാൽ പൊതുപ്രവർത്തകരുടെ നിയമനാധികാരി ലോകായുക്ത വിധിക്കെതിരെയുള്ള അപ്പീൽ കേൾക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതിയെ ഇതിനായി നിയോഗിക്കാനാണ് സിപിഐ നിർദ്ദേശം. ചുരുക്കത്തിൽ സിപിഐ മുന്നോട്ടു വച്ച ഭേദഗതിയും ലോകായുക്തയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. എന്നാൽ സിപിഐ നിർദ്ദേശം സിപിഎം അംഗീകരിക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഉള്ളടക്കം പഠിക്കാതെ സർക്കാർ കൊണ്ടുവരുന്ന ബില്ലുകളിലൊന്നും ഒപ്പിടാനാവില്ലെന്ന് വ്യക്തമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂഴിക്കടകൻ പയറ്റുമെന്നുറപ്പായതോടെ, അസാധുവായ 11 ഓർഡിനൻസുകൾക്ക് പകരം സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഉടൻ നിയമമാകുമെന്ന് ഉറപ്പില്ല. ഓർഡിനൻസുകൾ ബില്ലാക്കാൻ ഓഗസ്റ്റ് 22മുതൽ സെപ്റ്റംബർ 2വരെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയാണ്. നിയമസഭ ബില്ലുകൾ പാസാക്കി ഗവർണർക്ക് അയച്ചാലും ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒപ്പിടാനിടയില്ല. ഗവർണർക്ക് അതിനുള്ള നിയമപരവും ഭരണഘടനാപരവുമായ

LEAVE A REPLY

Please enter your comment!
Please enter your name here