കണ്ണൂർ ജില്ലയിലെ പെരിങ്ങോമിൽ വെച്ച് മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0


കണ്ണൂർ: കണ്ണൂർ ജില്ലയിലെ പെരിങ്ങോമിൽ വെച്ച് മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വയക്കര എച്ചിലാംപാറയിലെ എം മനു (41) നെ ആണ് പി യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സീനിയർ സിപിഒമാരായ ബാബു, ഷംസുദ്ദീൻ, ജിജേഷ് എന്നിവരും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും മനുവിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇന്നലെ രാത്രിയോടെ ഇയാളെ അറസ്റ്റ് ചെയ്തത്. പെരിങ്ങോം ഉമ്മറപൊയിലിൽ വെച്ച് രാത്രി 8 മണിയോടെ ആയിരുന്നു ഇയാൾ അറസ്റ്റിൽ ആയത്. ഓണത്തോട് അനുബന്ധിച്ച് ഉണ്ടായ സ്‌പെഷ്യൽ ഡ്രൈവ് കേരളത്തിൽ ഉടനീളം നടന്നുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള ലഹരി മരുന്ന് ബാറ്ററിയാണ് സംസ്ഥാനത്ത് പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്

Leave a Reply