മഴയെത്തുടര്‍ന്നു വെള്ളം കയറിക്കിടന്ന റബര്‍ തോട്ടത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌ ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു

0

മഴയെത്തുടര്‍ന്നു വെള്ളം കയറിക്കിടന്ന റബര്‍ തോട്ടത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌ ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു.
മണര്‍കാട്‌ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ്‌ അധ്യാപകന്‍ പണ്ടാരത്തിക്കുന്നേല്‍ മാത്യു പി. കുര്യന്റെ(ബെന്നി) മകന്‍ അമലാ(18)ണ്‌ മരണമടഞ്ഞത്‌. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ തുരുത്തിപ്പടി വട്ടയ്‌ക്കാട്ടുപടിയിലെ ഇവരുടെ തന്നെ ഉടമസ്‌ഥതയിലുള്ള റബര്‍ തോട്ടത്തിലായിരുന്നു സംഭവം.
സമീപത്തുകൂടി ഒഴുകുന്ന കുറുപ്പംപടി-മേത്താപറമ്പ്‌ തോട്ടില്‍നിന്നു വെള്ളം കയറി നിറഞ്ഞ നിലയിലായിരുന്നു റബര്‍ തോട്ടം. ഇവിടെ സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അമല്‍. വൈകാതെ അമല്‍ മുങ്ങിത്താഴുകയായിരുന്നെന്ന്‌ ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആദ്യം വെള്ളത്തില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞു നാട്ടുകാരെത്തി തെരച്ചില്‍ നടത്തി. പിന്നാലെ പോലീസും അഗ്‌നിരക്ഷാസേനയും സ്‌ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. പ്ലസ്‌ ടുവിനുശേഷം ഉപരിപഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു അമല്‍. മാതാവ്‌: വിനു സൂസന്‍ സഖറിയ. സഹോദരന്‍: ജോയല്‍.

Leave a Reply