ഓണക്കിറ്റ്‌ നല്‍കുന്ന തുണിസഞ്ചിയുടെ പേരിലും സര്‍ക്കാരിനെ കൊള്ളയടിച്ചു സപ്ലൈകോ

0

തിരുവനന്തപുരം : ഓണക്കിറ്റ്‌ നല്‍കുന്ന തുണിസഞ്ചിയുടെ പേരിലും സര്‍ക്കാരിനെ കൊള്ളയടിച്ചു സപ്ലൈകോ. 7.90 രൂപ കൊടുത്തു വാങ്ങുന്ന തുണിസഞ്ചിക്കു സപ്ലൈകോ സര്‍ക്കാരില്‍നിന്ന്‌ ഈടാക്കുന്നത്‌ 12 രൂപ!
തിരുവനന്തപുരം (4,37,000), കൊല്ലം (3,40,000), കോട്ടയം (2,58,000), ആലപ്പുഴ (2,67,000), എറണാകുളം (3,91,000), തൃശൂര്‍ (3,87,000), പാലക്കാട്‌ (3,47,000) ജില്ലകളിലേക്കാണ്‌ 7.90 രൂപയ്‌ക്ക്‌ ബംഗളൂരു ആസ്‌ഥാനമായ 424 വിവിഗോ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡില്‍നിന്നു തുണി സഞ്ചി വാങ്ങുന്നത്‌. ഇതിനാണ്‌ കൂടിയ തുക സര്‍ക്കാരില്‍നിന്നു വാങ്ങുന്നത്‌. കിറ്റിലേക്കു കുറഞ്ഞ തുകയ്‌ക്കു വിപണിയില്‍നിന്നു സംഭരിക്കുന്ന വിഭവങ്ങള്‍ക്ക്‌ ഉയര്‍ന്ന വില കാണിച്ചു സര്‍ക്കാരിനെയും ജനങ്ങളെയും ഒരേപോലെ സപ്ലൈകോ കബളിപ്പിക്കുന്ന കാര്യം ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ്‌ ഓണക്കിറ്റിലുള്ളത്‌. 434 രൂപയാണ്‌ സാധനവില. ലോഡിങ്‌/കടത്തുകൂലി തുടങ്ങിയവയ്‌ക്കുള്ള മൂന്നു ശതമാനം ചെലവും ചേര്‍ത്ത്‌ 447 രൂപയാണ്‌ ഒരു കിറ്റിനു സപ്ലൈകോ സര്‍ക്കാരില്‍നിന്ന്‌ ഈടാക്കുന്നത്‌. ഇതിനായി 400 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here