മധ്യവയസ്‌കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

0

മധ്യവയസ്‌കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തോട് പേഴുംകാട്ടിൽ യൂസുഫി(68)ന്റെ മൃതദേഹമാണ് തിങ്കളാഴ്‌ച്ച രാവിലെ വീടിനു സമീപത്തുള്ള പുഴക്കരയിൽ ആനമതിലിനോട് ചേർന്ന് കണ്ടെത്തിയത്. രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.

വർഷങ്ങൾക്കു മുൻപ് ഭാര്യ മരിച്ചതിനാൽ ഹമീദ് റാവുത്തർ കോളനിയിലെ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. മൂന്നു ദിവസം മുൻപ് അടക്കാത്തോട് ടൗണിൽ വന്ന് സാധനങ്ങൾ വാങ്ങിപ്പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. കേളകം പൊലീസ് കേസെടുത്തു. ദീർഘകാലം അടക്കാത്തോട് ടൗണിലെ ചുമട്ടു തൊഴിലാളിയായിരുന്നു. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വയനാട്ടിൽ വിവാഹം കഴിച്ച് അയച്ച അൻസൽന, അൻസർ എന്നിവർ മക്കളാണ്.

Leave a Reply