ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് സിബിഐ

0

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് സിബിഐ. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഗസ്സിയാബാദിലുള്ള ബ്രാഞ്ചിലാണ് ചൊവ്വാഴ്ച സിബിഐ സംഘം പരിശോധന നടത്തിയത്.

സിസോദിയയും ഭാര്യയും പരിശോധന നടക്കുമ്പോൾ ബാങ്കിലെത്തിയിരുന്നു. 70,000 രൂപ മാത്രമാണ് ലോക്കറിലുണ്ടായിരുന്നത്. തന്റെ വീട്ടിലും ബാങ്ക് ലോക്കറിലും പരിശോധന നടത്തിയ സിബിഐക്ക് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ക്ലീൻചീറ്റ് ലഭിച്ചതിൽ പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും റെയ്ഡിന് പിന്നാലെ മനീഷ് സിസോദിയ പ്രതികരിച്ചു.

Leave a Reply