ശൈലി ആപ്പ്; ഇതുവരെ പരിശോധിച്ചത് 14,92,607 പേരെ

0

ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുവാനും പ്രതിരോധിക്കുവാനും വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിക്ക് തുടക്കം കുറച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി സർവ്വേ ഓരോ മണ്ഡലത്തിലും ആരംഭിച്ചു. ‘ശൈലി ആപ്പ് ‘ വഴിയാണ് സേവനം.ഇതുവരെ 14,92,607 പേരെ പദ്ധതി വഴി പരിശോധിച്ചു.

30 വയസ്സിന് മുകളിലുള്ളവരുടെ ആകെയെണ്ണം 1,78,07,644 ആണ് ഇതിൽ 8.38% കവർ ചെയ്തു. രോഗം സംശയിക്കുന്നവർക്ക് ആരോഗ്യ കേന്ദ്രത്തിലെ ലാബിൽ പരിശോധിച്ചു ഉറപ്പുവരുത്താം. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ജില്ലാ ആശുപത്രികളിലും 360 ഡയബറ്റിക് ക്ലിനിക് (ഡയബറ്റീഷൻ, ഒപ്താൽമോളജിസ്റ്റ്, ഫിസിഷ്യൻ മുതലായവർ ഉൾപ്പെടുന്ന യൂണിറ്റ് ) ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നമ്മിൽ പലരും പ്രമേഹവും രക്തസമ്മർദ്ദവും ഹൃദ്രോഗവും ക്യാൻസറും ഉൾപ്പെടെ ജീവിതശൈലി രോഗങ്ങൾ ഉള്ളവരാണ്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുവാനും , പ്രതിരോധിക്കുവാനും നമുക്ക് കഴിയുമോ ? തീർച്ചയായും കഴിയും. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനായി ആരോഗ്യവകുപ്പ് ഒരു ജനകീയ ക്യാംപയിനും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തതും ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതും നേരത്തെ അറിയിച്ചിരുന്നുവല്ലോ. ‘ശൈലി ആപ്പ് ‘ രൂപീകരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി.’door to door’ സർവ്വേ ഓരോ മണ്ഡലത്തിലും ആരംഭിച്ചു.ഫീൽഡ് തലത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും വലിയ പങ്കാളിത്തമാണ് ഈ പ്രവർത്തനങ്ങൾക്ക് ഉണ്ടാകുന്നത്. തദ്ദേശ സ്ഥാപനങ്ങൾ സജീവമായി ഇതിൽ പങ്കാളികളാകുന്നു എന്നുള്ളതും സന്തോഷമുള്ള കാര്യമാണ്. ഇതുവരെ 14,92,607 പേരെ സ്‌ക്രീൻ ചെയ്തു. (30 വയസ്സിന് മുകളിലുള്ളവരുടെ ആകെയെണ്ണം 1,78,07,644. ഇതിൽ 8.38% കവർ ചെയ്തു) രോഗം സംശയിക്കുന്നവർക്ക് ആരോഗ്യ കേന്ദ്രത്തിലെ ലാബിൽ പരിശോധിച്ചു ഉറപ്പുവരുത്താം. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ജില്ലാ ആശുപത്രികളിലും 360 ഡയബറ്റിക് ക്ലിനിക് (ഡയബറ്റീഷൻ, ഒപ്താൽമോളജിസ്റ്റ്, ഫിസിഷ്യൻ മുതലായവർ ഉൾപ്പെടുന്ന യൂണിറ്റ് ) ആരംഭിക്കും.

Leave a Reply