അപ്പോളോ അഡ്ലക്സിൽ 30×30 ചലഞ്ചിന് തുടക്കം

0

അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് 30×30 ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 29 വരെയുള്ള മുപ്പത് ദിവസത്തിന്റെ കാലയളവിൽ ഏറ്റവുമധികം ഭാരം കുറയ്ക്കുന്ന പുരുഷനും സ്ത്രീക്കും 30,000 രൂപ വീതം ഒന്നാം സമ്മാനമായി നൽകും. കൂടാതെ 10,000 രൂപ രണ്ടാം സമ്മാനമായും 5000 രൂപ മൂന്നാം സമ്മാനമായും നൽകും. ഭാരം കുറയ്ക്കുന്നതിനോടൊപ്പം മത്സരത്തിന്റെ ഭാഗമായി മാരത്തോൺ, സൈക്കിൾ റാലി എന്നിവയിലും മത്സരാർത്ഥികൾ പങ്കെടുക്കണം. നിരവധി ദേശിയ അന്താരാഷ്ട്ര വേദികളിൽ ഭാരോദ്വഹനത്തിൽ പുരസ്‌കാരങ്ങൾ നേടിയ പീറ്റർ ജോൺസൻ മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു. പരിപാടിയിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ ഭാഗത്തുനിന്ന് മാർക്കറ്റിംഗ് ഹെഡ് ജോയ് ഗോമസ്, സ്ട്രാറ്റജിക്ക് ഓഫീസർ ജയപ്രകാശ്, ഫിനാൻസ് ഹെഡ് ദീപക് സേവിയർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here