അടുത്ത 40 വര്‍ഷം ബിജെപിയുടെ കാലമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0

ന്യൂഡല്‍ഹി: അടുത്ത 40 വര്‍ഷം ബിജെപിയുടെ കാലമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് പരാമര്‍ശം.

ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് അ​മി​ത്ഷാ രാ​ഷ്ട്രീ​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​മേ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളും ബി​ജെ​പി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മെ​ല്ലാം ഷാ ​ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ബി​ജെ​പി​യു​ടെ ഭ​ര​ണ​ത്തി​ല്‍ ഇ​ന്ത്യ ലോ​ക​ത്തി​നു മു​മ്പി​ല്‍ വി​ശ്വ ഗു​രു​വാ​യി മാ​റു​മെ​ന്നും ഷാ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷം ചി​ത​റി​പോ​യെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​മ്മി​ല​ടി​ക്കു​ക​യാ​ണെ​ന്നും പ്ര​മേ​യ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​ണ്ട്.

ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി​യു​ടെ അ​ടു​ത്തെ​യി​ടെ​യു​ണ്ടാ​യ വി​ധി​യും പ്ര​മേ​യ​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നു സു​പ്രീം കോ​ട​തി ക​ണ്ടെ​ത്തി.

ഇ​ന്ത്യ​യി​ല്‍ കു​ടും​ബാ​ധി​പ​ത്യം അ​വ​സാ​നി​ച്ചെ​ന്നും ജാ​തീ​യ​ത​യ്ക്കും പ്രീ​ണ​ന രാ​ഷ്ട്രീ​യ​ത്തി​നും രാ​ജ്യ​ത്ത് സ്ഥാ​ന​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വി​ജ​യ​മെ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here