വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ നാളെ

0

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ഭക്‌തിനിര്‍ഭരമായ ചടങ്ങുകളോടെ നാളെ ആഘോഷിക്കും. സിറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി രാവിലെ 10.30ന്‌് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കും.
തുടര്‍ന്ന്‌ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. രാവിലെ ഏഴിന്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന നടക്കും.

Leave a Reply