ബൈക്കിൽ നിന്നും തെറിച്ചു വീണ് യുവാവ് ദാരുണമായി മരിച്ചു

0

തലശേരി എരഞ്ഞോളി ചോനാടത്ത് ബൈക്കിൽ നിന്നും തെറിച്ചു വീണ് യുവാവ് ദാരുണമായി മരിച്ചു. തലശേരി എരഞ്ഞോളിയിലെ കാട്ടിൽപറമ്പത്ത് വീട്ടിൽ രാജന്റെ മകൻ വൈഷ്ണവ് (24) ആണ് മരിച്ചത്.

സഹയാത്രികരായ രണ്ടുപേരെ ഗുരുതര പരുക്കുകളോടെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈപാസ് സർവിസ് റോഡിൽ നിന്ന് കൊളശേരി ഭാഗത്തേക്കു പോകുന്നതിനിടെയാണ് ഇന്നലെ രാത്രി ഏഴു മണിയോടെ മൂന്നുപേരും അപകടത്തിൽപ്പെട്ടത്. ഇല്ലത്ത് താഴെ ഗുരു നിത്യതയിൽ ആഷിഷ് (26), തലായിലെ വിഷ്ണു (24) എന്നിവർക്കാണ് പരുക്കേറ്റത്. തലശേരി ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here